ഒറ്റ നോട്ടത്തില്‍
സ്ഥലം : വയലാര്‍ പോസ്റ്റ് , പട്ടണക്കാട് ബ്ലോക്ക്, ചേര്‍ത്തല താലൂക്ക്, ആലപ്പുഴ ജില്ല, കേരളം
വാര്‍ഡുകള്‍ : 17, നിയമസ മണ്ഡലം : ചേര്‍ത്തല, ലോകസഭ മണ്ഡലം : ആലപ്പുഴ
വില്ലേജ് : വയലാര്‍ കിഴക്ക്
ആകെ ജനസംഖ്യ (2011) : 24804
ആകെ വിസ്തീര്‍ണ്ണം : 14.50 ച.കി.മി.
ആലപ്പുഴ ജില്ലയിലെ വയലാർ എങ്ങും പ്രശസ്തമായ ഒരു ഗ്രാമമാണ്. പട്ടണക്കാട് ബ്ലോക്കിൻറെ കീഴിൽ വരുന്ന ഈ പഞ്ചായത്തിൻറെ വിസ്തൃതി 14.50 ച. കി. മി മാത്രമാണ്. 17 വാർഡുകളും, ഒരു റവന്യൂ വില്ലേജും മാത്രമുള്ള വയലാർ പഞ്ചായത്തിൻറെ ജനസംഖ്യ 24804 ആണ്. വേമ്പനാട് കായലിൻറെ ഭാഗമായ വയലാർ കായലും ചേർത്തല നഗരസഭയും, തുറവൂർ ഗ്രാമപഞ്ചായത്തും, ദേശീയ പാത 66 ഉം അതിർത്തി പങ്കിടുന്നു. അക്ഷാംശം 9°43’0.13”N ലും രേഖാംശം 76°20’15.64”E ലും ആയി സ്ഥിതി ചെയ്യുന്ന വയലാർ ഗ്രാമപഞ്ചായത്തിൽ നിരവധി ജലാശയങ്ങളും, തെങ്ങുകളും ഉണ്ടായിരുന്നതിനാൽ കയർ വ്യവസായവും, മത്സ്യ ബന്ധനവും, മത്സ്യകൃഷിയും ആയിരുന്നു അന്നത്തെ പ്രധാന ജീവനോപാധികൾ. നെൽകൃഷിയും ചെയ്തു വന്നിരുന്നു.