കാഴ്ചപാടും ദൗത്യവും
ആധുനിക കാലത്തിനൊപ്പം പുത്തൻ പ്രതീക്ഷകളോടെ
വയലാർ എന്ന കായലോര ഗ്രാമത്തിൻ്റെ കുതിപ്പും കിതപ്പും സംവേദിക്കുന്ന ഈ പുതുവർഷ പുലരിയിലേയ്ക്ക് സ്വാഗതം. മഹാത്മജിയുടെ സ്വപ്‌നം യാഥാർത്ഥ്യമാക്കി കൊണ്ടുള്ള ഗ്രാമസ്വരാജ് അധികാര വികേന്ദ്രീകരണത്തിലൂടെ പ്രദേശിക വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുവാൻ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ഉത്സുകരാണ്. നമ്മുടെ ഗ്രാമപഞ്ചായത്തും വികസനത്തിന്‍റെ അതിശീഘ്രപാതയിലൂടെ വർത്തമാന കാലത്തിന് ഒരു കാതം മുന്നിലാണെന്ന് പറയാനാവും.
വയലാർ കുടുംബാരോഗ്യകേന്ദ്രത്തെ മാതൃകാ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുകയാണ് നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യം. വയലാറിൻ്റെ സാധാരണ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് വയലാർ കുടുംബാരോഗ്യ കേന്ദ്രം. അതുകൊണ്ടുതന്നെ വയലാറിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കേ ണ്ടത് നമ്മുടെ കടമയാണ്. ആരോഗ്യകരമായ ഒരു ജീവിതമാണ് ഓരോ മനുഷ്യനും ആഗ്രഹിക്കുന്ന ത്. ഇതിനായി ആരോഗ്യ പ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കൂട്ടായ പ്രവർത്തനം നടത്തേണ്ടത് അനിവാര്യമാണ്. ഹരിതകർമ്മ സേനയുടെ പ്രവർത്തനവും, പകൽവീട്, ജൈവ വൈവി ദ്ധ്യം, ജലസംരക്ഷണം, പച്ചത്തുരുത്ത്, പ്രകൃതി വാതക ഗ്യാസ്, സമ്പൂർണ്ണ കുടിവെള്ളം, തെരുവ് വിള ക്ക്, എല്ലാവർക്കും വൈദ്യുതി, തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ തൊഴിലവസരം, വനിത സൗഹൃദ പദ്ധതികൽ തുടങ്ങിയ പദ്ധതികളുടെ പ്രവർത്തനം നടന്നുവരുകയാണ്. കുട്ടികൾക്കായി ടർഫ്, കരാട്ടെ പരിശീലനം, യോഗ പരിശീലനം, ഒരു വാർഡിൽ ഒരു സംരംഭം, കുടുംബശ്രീ പ്രവർത്തനം കൂടുതൽ തൊഴിലവസരം, കായലോര ടൂറിസം തുടങ്ങിയവ നടത്തിയും ഭാവിയിൽ മുന്നേറേണ്ടതുണ്ട്. വയലാർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ പുരോഗതിയാണ് നമ്മുടെ ലക്ഷ്യം.