ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
2026-27 ബജറ്റ്

ബജറ്റ് പ്രാധാന്യം
ഒരു പൗരന് നമ്മില്‍ നിന്നും 2 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുവാന്‍ സാധിക്കണം.
1.    പണം സ്വരൂപിക്കുന്നത് എന്തിന് വേണ്ടിയാണെന്ന്.
2.    നികുതി ദായകര്‍ക്ക് എന്ത് സേവനം ലഭിക്കുമെന്ന്.
ഗ്രാമത്തെയും പൗരസമൂഹത്തോടുമുള്ള കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനും ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് നډചെയ്യുന്നതിനും ധനാഗമ മാര്‍ഗ്ഗങ്ങളില്‍ എപ്രകാരം പ്രയോജനപ്പെടുത്താം എന്നും നാം തിരിച്ചറിയണം. ഇന്ന് അക്കൗണ്ടിംഗ് രീതി കാതലായി മാറി കഴിഞ്ഞിരിക്കുന്നു.

വിവിധ ക്ഷേമപെന്‍ഷനുകള്‍
വയലാര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭക്താക്കള്‍
1.    വാര്‍ദ്ധക്യകാല പെന്‍ഷന്‍     - 2746
2.    കര്‍ഷക തൊഴിലാളി പെന്‍ഷന്‍ - 88
3.    വിധവാ പെന്‍ഷന്‍    - 722
4.    അഗതി പെന്‍ഷന്‍    - 96
5.    വികലാംഗ പെന്‍ഷന്‍    - 285
                                                                                                                                     

ഇത്രയും ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് 111800000/- രൂപ ആവശ്യമുണ്ട്.
സ്ത്രീ-സുരക്ഷ പെന്‍ഷന്‍ - ജനക്ഷേമ പ്രവര്‍ത്തനത്തിന് മാതൃകയായി സ്ത്രീ സുരക്ഷാ പെന്‍ഷന്‍. സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഗുണഭോക്താവല്ലാത്ത ട്രാന്‍സ് വുമണ്‍ അടക്കം പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് എല്ലാമാസവും 1000/- രൂപ വീതം  1510 ഗുണഭോക്താക്കള്‍ക്ക് സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ലഭിക്കും.
വിഭവ സമാഹരണം
വികസന - ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ വിഭവ സമാഹരണം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് നാം ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്.
വികസന ഫണ്ട് (ജനറല്‍ )       29,70,00,00 /
വികസന ഫണ്ട് ( എസ് സി പി )    -  68,20,000 /
വികസന ഫണ്ട് ( റ്റി എസ് പി )     - 12,10,00 /
ധനകാര്യ കമ്മീക്ഷന്‍ ( ബേസിക് ഗ്രാന്‍റ്) - 5869282/
ധനകാര്യ കമ്മീക്ഷന്‍ ( ടൈഡ് ഗ്രാന്‍റ്)     - 11921260/
മെയിന്‍റനന്‍സ് ഗ്രാന്‍റ് ( റോഡിതരം )     - 7277000/
മെയിന്‍റനന്‍സ് ഗ്രാന്‍റ് ( റോഡ് )     - 13179000/
പൊതു ആവശ്യഫണ്ട്       - 21000000/
എന്നിങ്ങനെയാണ് സംസ്ഥാന ബജറ്റില്‍ നമ്മുക്ക് തുക നീക്കിവെച്ചിട്ടുള്ളത്.
നികുതി വരവ്      - 14312000/
നികുതി ഇതര ഇനങ്ങളിലെ വരവ്     - 3446000 /
സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷനുകള്‍ സംസ്ഥാന വിഹിതം -111800000/ 
ലൈഫ് ഭവന നിര്‍മ്മാണം വായ്പ     -30000000/-  
ലൈഫ് ഭവന സംസ്ഥാന വിഹിതം     - 25000000/-  

മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര വിഹിതം 6.5 കോടി തുടങ്ങിയ ഇനങ്ങളില്‍ ബജറ്റ് വര്‍ഷത്തെ വരവ് പ്രതീക്ഷിക്കുന്നു.