2025-26 ബജറ്റ്
വയലാർ ഗ്രാമപഞ്ചായത്ത് 2025–26 സാമ്പത്തിക വർഷ ബജറ്റ്
നവവയലാറിനൊരു മാർഗ്ഗരേഖ
പിറന്നു വീഴുന്ന കുഞ്ഞുമുതൽ വയോധികൻ വരെയുള്ളവരുടെ ജീവിതത്തിന് മേലുള്ള ആർദ്രമായ സ്പർശം അതിദരിദ്രരും സ്ത്രീകളും ട്രാൻസ് ജൻഡർമാരും ഭിന്നശേഷിക്കാരും എല്ലാ പാർശ്വ വൽകൃതരു മടങ്ങുന്ന വലിയ വിഭാഗത്തിന്റെയാകെ ജീവിതത്തിനോടുള്ള കരുതൽ ഏറ്റവും ആധുനീകമായ വിദ്യാഭ്യാസ സൗകര്യവും അനന്യമായ ആരോഗ്യ സംരക്ഷണവും വീടില്ലാത്തവർ എന്ന ദുരവസ്ഥയെ ദൂരീകരിക്കൽ, ഭൂരഹിതർ ഇല്ലാത്ത വയലാർ എന്ന സ്വപ്നത്തിലേക്കുള്ള യാത്ര വിഞ്ജാന സമ്പദ്ഘടനയെ അടിസ്ഥാനമാക്കിയുള്ള വയലാർ എന്ന അനതിവിദകര സ്വപ്നം മാലിന്യ നിർമ്മാർജനം എന്ന അകലെയല്ലാത്ത ലക്ഷ്യം, സൗകര്യ അടിസ്ഥാന വികസനവും വയ വയലാറിലെ ടൂറിസം സാധ്യതയുടെ ഉപയോഗവും തൊഴിലവസര സൃഷ്ടിയും ഡിജിറ്റൽ ഉപയോഗത്തിൻ്റെ പരിഹാരവുമൊക്കെ പ്രതിഞ്ജാ ബന്ധതയോടെ മുന്നോട്ട് കൊണ്ടുപോകുന്നതിനോടൊപ്പം വയലാറിന്റെ സുസ്ഥിരവികസനവും നാം ലക്ഷ്യമിടുന്നു.
പഞ്ചായത്തിന് ലഭ്യമായ വിഭവങ്ങളുടെ പരിമിതികളിൽ നിന്നുകൊണ്ട് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ബജറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ച് പ്രസിഡന്റ് ആമുഖ പ്രസംഗത്തിൽ പരാമർശിച്ചു. കേന്ദ്ര സംസ്ഥാന,സർക്കാരുകളിൽ നിന്നും ലഭ്യമാകുന്ന ഫണ്ടുകളും തനത് വരുമാനവും കൂടിചേർന്നതാണ് നമ്മുടെ വിഭവ സ്രോതസ്സ്. ബജറ്റിൻ്റെ വിഭവ ശ്രോതസ്സുകളുടെയും ചെലവുകളുടെയും സംക്ഷിപ്തം ബജറ്റ് സ്റ്റേറ്റ്മെന്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
2025–26 വർഷത്തെ പ്രധാന ലക്ഷ്യങ്ങൾ
14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വയലാറിനായി ആവിഷ്കരിച്ച പ്രധാന ആറു പദ്ധതികൾ:
- വീടില്ലാത്ത എല്ലാവർക്കും വീട്
- അതിദാരിദ്ര്യ നിർമാർജനം
- കുടുംബാരോഗ്യ കേന്ദ്രവും പാലിയേറ്റീവ് പരിചരണവും ശക്തിപ്പെടുത്തൽ
- മാലിന്യമുക്ത നവകേരളം
- വയലാർ ഫെസ്റ്റിവൽ 2025
- സമ്പൂർണ സ്പോർട്സ് ഗ്രാമം
നവവയലാറിലേക്കുള്ള മാർഗരേഖ
- എല്ലാ വിഭാഗം ജനങ്ങൾക്കും മികച്ച ജീവിതനിലവാരം
- ആധുനിക വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും
- സ്ത്രീകൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമം
- വീടില്ലാത്തവർക്കെല്ലാം ഭവനം
- വിജ്ഞാനാധിഷ്ഠിതവും ഡിജിറ്റൽ സൗകര്യങ്ങളുള്ളതുമായ ഗ്രാമം
- മാലിന്യ നിർമാർജനവും പരിസ്ഥിതി സംരക്ഷണവും
- ടൂറിസം വികസനവും തൊഴിൽ സൃഷ്ടിയും
- അടിസ്ഥാന സൗകര്യ വികസനം